naga
നാഗരാജൻ

കൊല്ലം: കൊല്ലം എഫ്.സി.ഐ ഗോഡൗണിന് സമീപത്തെ ലോറി സ്റ്റാൻഡിൽ വച്ച് ക്ലീനറെ കൊലപ്പെടുത്താൻ ശ്രമിച്ച അന്യസംസ്ഥാനക്കാരൻ പിടിയിലായി. തിരുനെൽവേലി കുറിപ്പാൻകുളം സ്വദേശി നാഗരാജനാണ് (55) പിടിയിലായത്.

വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. കൊല്ലം സ്വദേശിയായ ലോറി ക്ലീനർ സുനിലും നാഗരാജനും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെ നാഗരാജൻ സുനിലിന്റെ തലയിൽ കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു.

കൊല്ലം ഈസ്റ്റ് എസ്.ഐ ആർ. രതീഷ്, എസ്.ഐമാരായ രജീഷ്, പ്രമോദ്, സി.പി.ഒമാരായ പ്രജീഷ്, വിനോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. നാഗരാജനെ റിമാൻഡ് ചെയ്തു.