gouri

തൃശൂര്‍ : വിപ്ലവ നായിക കെ.ആര്‍ ഗൗരിയമ്മയുടെ അനുസ്മരണാര്‍ത്ഥം തപാല്‍ വകുപ്പ് പുറത്തിറക്കിയ തപാല്‍ സ്റ്റാമ്പ് ടി.എന്‍ പ്രതാപന്‍ എം.പി ജെ.എസ്.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എ.എന്‍. രാജന്‍ ബാബുവിന് നല്‍കി പ്രകാശനം ചെയ്തു. സാമൂഹിക സമത്വത്തിനായി ഒരു നൂറ്റാണ്ടുകാലം നിലകൊണ്ട വ്യക്തിത്വമായിരുന്നു ഗൗരിയമ്മയെന്ന് പ്രതാപന്‍ അനുസ്മരിച്ചു. ഗൗരിയമ്മയുടെ 103-ാം ജന്മദിനാചരണത്തിന്റെ ഭാഗമായി ജെ.എസ്.എസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു പ്രകാശനം. നിര്‍ദ്ധനരായ സ്ത്രീകള്‍ക്ക് ഭക്ഷ്യക്കിറ്റ് വിതരണം നടത്തി. ജില്ലാ പ്രസിഡന്റ് പി.എസ് ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എ.എന്‍. രാജന്‍ ബാബു ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. സുനിത വിനോദ്, ജില്ലാ സെക്രട്ടറി കെ.എന്‍ പുഷ്പാംഗദന്‍, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി കുര്യാക്കോസ് തുടങ്ങിയവര്‍ സംസാരിച്ചു.