ചാഴൂർ: വിദ്യാർത്ഥികളുടെ ഓൺലൈൻ വിദ്യാഭ്യാസത്തിൽ സർക്കാർ ഇടപെടണമെന്ന് മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ചാണ്ടി ഉമ്മൻ. എന്റെ നാട്ടിക എന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി നാട്ടിക നിയോജക മണ്ഡലത്തിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് സുനിൽ ലാലൂരിന്റെ നേതൃത്വത്തിൽ 25 മൊബൈൽ ഫോണുകൾ നൽകുന്നതിന്റെ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ വി.കെ മോഹനൻ അദ്ധ്യക്ഷനായി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഇബ്രാഹിം, സുനിൽ ലാലൂർ, സി.ഒ ജേക്കബ്, അനിൽ പുളിയ്ക്കൻ, എ.എൻ സിദ്ധപ്രസാദ്, ഇ. രമേശൻ, രഘു നല്ലയിൽ, സന്ദീപ്, പരമശിവൻ, ഷൈജു സായിരാം, രാജേഷ് ചാഴൂർ, ജോൺ ജേക്കബ്, ഡേവിസ് ആലപ്പാട്ട്, ജോഷി ആലപ്പാട്ട്, ഉസ്മാൻ അന്തിക്കാട്, ബിജേഷ് പന്നിപുലത്ത്, അന്തിക്കാട് സതീശൻ തുടങ്ങിയവർ പങ്കെടുത്തു.