തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ രണ്ട് പേരെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കണ്ണൂർ മൊട്ടമ്മൽ പാറക്കടവ് ഷിൽനാ നിവാസിൽ ഷിഖിൽ (30), കണ്ണൂർ പുല്ലൂക്കര പട്ടരുപിടിക്കൽ വീട്ടിൽ റാഷിദ് (26) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
15-ാം പ്രതിയായ ഷിഖിൽ കവർച്ചയിൽ നേരിട്ട് പങ്കെടുത്തയാളാണ്. ഷിഖിലിന് അഭയം നൽകിയതിനാണ് റാഷിദിനെ 22ാം പ്രതിയായി ചേർത്തത്. തിരുപ്പതിയിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. ഇതോടെ കേസിൽ 22 പേർ അറസ്റ്റിലായി. ഇതുവരെ ആർക്കും ജാമ്യം ലഭിച്ചിട്ടില്ല. മൂന്നര കോടി രൂപ കവർന്നതിൽ ഇതിനകം 1.42 കോടി പൊലീസ് കണ്ടെത്തി. ഏപ്രിൽ മൂന്നിന് പുലർച്ചെയാണ് കൊടകരയിൽ കാർ ഇടിപ്പിച്ച് 3.5 കോടി കവർന്നത്.