മതിലകം: മതിലകം നമ്മുടെ ആരോഗ്യം കമ്മ്യൂണിറ്റി ആശുപത്രിയിൽ കൊവിഡാനന്തര ചികിത്സ ആരംഭിച്ചു. റവന്യു മന്ത്രി അഡ്വ. കെ. രാജൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ അദ്ധ്യക്ഷനായി. ബെന്നി ബെഹ്നാൻ എം.പി മുഖ്യ പ്രഭാഷണം നടത്തി. ആൽഫ ചെയർമാൻ കെ.എം നൂർദ്ദീൻ, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരിജ, പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ, കെ.എസ് ജയ, സംസാബി, ഡോ. മനു അഷറഫ്, ഡോ. അജീഷ് എന്നിവർ സംസാരിച്ചു. കേന്ദ്രീകൃത ഓക്‌സിജൻ സംവിധാനത്തോടു കൂടിയ 80 ബെഡ് ഇൻ പേഷ്യന്റ് സൗകര്യവും, 20 ബെഡ് ഐ.സി.യുവും, 14 വെന്റിലേറ്ററുകൾ, ബിപാപ്, സിപാപ് മെഷിനുകൾ തുടങ്ങിയ സൗകര്യങ്ങളാണ് സെന്ററിൽ ഒരുക്കിയിട്ടുള്ളത്.