കുന്നംകുളം: ജൈവ അജൈവ മാലിന്യശേഖരണം സമഗ്രമാക്കുന്നതിനായി ഗ്രൂപ്പുകളുടെ യോഗം കുന്നംകുളം നഗരസഭാ ചെയർ പേർസൺ സീത രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്നു.
വൈസ് ചെയർപേഴ്സൺ സൗമ്യ അനിലൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി.എം. സുരേഷ്, സജിനി പ്രേമൻ, പ്രിയ സജീഷ്, സെക്രട്ടറി ടി.കെ. സുജിത്, ജനകീയാസൂത്രണ ഉപാദ്ധ്യക്ഷൻ വി. മനോജ് കുമാർ, ഹെൽത്ത് സൂപ്പർവൈസർ കെ.എസ്. ലക്ഷ്മണൻ, മുനിസിപ്പൽ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ വി. മനോജ് കുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ എ. മോഹൻദാസ്, ഐ.ആർ.ടി.സി കോ- ഓർഡിനേറ്റർമാരായ ശ്രേയസ്, പൂജ എന്നിവർ പങ്കെടുത്തു.
മാലിന്യം ശേഖരിക്കുന്നവർക്കുള്ള പരിശീലന ക്ലാസ് റിട്ട. ഹെൽത്ത് സൂപ്പർവൈസർ പി.ആർ. സ്റ്റാൻലി നയിച്ചു.
മാലിന്യം ശേഖരിക്കേണ്ടവർ
വടക്കാഞ്ചേരി റോഡ്, ബൈജു റോസ്, പട്ടാമ്പി റോഡ് യേശുദാസ് റോഡ് മേഖലകളിൽ സേവനശ്രീ ഗ്രൂപ്പും, തൃശൂർ റോഡ്, ഗുരുവായൂർ റോഡ് ഭാവന ട്രഷറി റോഡുകൾ ഐശ്വര്യശ്രീ ഗ്രൂപ്പും ജൈവ മാലിന്യം ശേഖരിക്കണം.
യോഗത്തിലെ മറ്റ് തീരുമാനങ്ങൾ
1. പച്ചക്കറിക്കടകൾ, ഹോട്ടൽ എന്നിവിടങ്ങളിലെ ജൈവ മാലിന്യ ശേഖരണം വിപുലപ്പെടുത്തും.
2. കച്ചവട സ്ഥാപനങ്ങളിൽ നിന്നും ജൈവ മാലിന്യം ക്രേറ്റുകളിൽ മാത്രമേ ശേഖരിക്കൂ.
3. വെള്ളത്തിന്റെ അംശം പരമാവധി ഒഴിവാക്കി എല്ലാ ദിവസവും സാനിറ്റേഷൻ ഗ്രൂപ്പിന് ജൈവ മാലിന്യം കൈമാറണം.
4. യൂസർ ഫീ ഈടാക്കുന്നതിനായി സ്ഥാപനങ്ങളുടെ മാലിന്യം അളന്ന് തിട്ടപ്പെടുത്തുന്നതിന് തീരുമാനം.
5. വീടുകളിലെ അജൈവ മാലിന്യശേഖരണം ജൂലായ് രണ്ട് മുതൽ ആരംഭിക്കും.
6. പ്ലാസ്റ്റിക് അടക്കമുള്ള അജൈവമാലിന്യങ്ങൾ കഴുകി വൃത്തിയാക്കി വേണം കൈമാറാൻ.