ചാവക്കാട്: മണത്തലയിൽ ശക്തമായ കാറ്റിൽ തെങ്ങു വീണ് അഞ്ചു വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു. വൻ അപകടം ഒഴിവായി. ഇന്നലെ രാവിലെ ആറോടെയായിരുന്നു അപകടം. റോഡരികിലിരുന്ന വൈദ്യുതി പോസ്റ്റുകളാണ് ഒടിഞ്ഞു വീണത്. ഈ സമയം ആരും റോഡിൽ ഉണ്ടാകാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കെ.എസ്.ഇ.ബി ജീവനക്കാർ സ്ഥലത്തെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു.