ചാലക്കുടി: എലിഞ്ഞിപ്ര സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ കിടത്തിച്ചികിത്സ പുനരാരംഭിച്ചു. ഡോക്ടേഴ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ആശുപത്രി അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങ് ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് വിവിധ ഡോക്ടർമാർക്ക് ഉപഹാരം നൽകി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ അദ്ധ്യക്ഷനായി. കോടശേരി പഞ്ചായത്ത് പ്രസിഡന്റ് ഡെന്നി വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീന ഡേവിസ്, ജില്ലാ പഞ്ചായത്ത് അംഗം ജെനീഷ് പി. ജോസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ പി.പി. പോളി, പി.കെ. ജേക്കബ്ബ്, ബീന രവീന്ദ്രൻ, അംഗങ്ങളായ അഡ്വ. ലിജോ ജോൺ, രമ്യ വിജിത്ത്, സി.വി. ആന്റണി, എം.ഡി. ബാഹുലേയൻ, സൂപ്രണ്ട് ഡോ. ഷോബി ജോർജ്ജ് തുടങ്ങിയവർ സംസാരിച്ചു.