ചാലക്കുടി: സി കാറ്റഗറിയിലേക്ക് മാറിയ ചാലക്കുടിയിൽ കൊവിഡ് നിയന്ത്രണം കടുപ്പിച്ച് നഗരസഭ. ആട്ടോ ടാക്‌സികൾ ഓടുന്നത് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളാണ് കർക്കശമാക്കിയത്. ഇതുസംബന്ധിച്ച് നഗരത്തിൽ മൈക്ക് പ്രചാരണവും നടത്തി. സർവീസ് നടത്തുന്ന നാമമാത്രമായ സ്വകാര്യ ബസുകളെ നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കണമെന്ന് നഗരസഭ അധികൃതർ കളക്ടറോട് ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് പരീക്ഷകൾ നടക്കുന്ന ഭാഗങ്ങളിലേക്ക് മാത്രം ബസുകൾക്ക് ഓടുന്നതിന് അനുമതി നൽകിയിട്ടുണ്ട്.
സി കാറ്റഗറിയാണെങ്കിലും ചാലക്കുടിയിൽ ട്രിപ്പിൾ ലോക്ക് ഡൗണിന്റെ നിയന്ത്രണം വേണമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പിന്നീട് ലോക്ക് ഡൗൺ മാത്രം മതിയെന്ന് നഗരസഭ തീരുമാനിക്കുകയായിരുന്നു. ഇതുപ്രകാരം വെള്ളിയാഴ്ച മറ്റ് കടകൾക്കും പ്രവർത്തിക്കാം. കോടേശരി, മേലൂർ പഞ്ചായത്തുകളിലും ഇതേ നിയന്ത്രണമുണ്ട്.