ആമ്പല്ലൂർ: അളഗപ്പ ടെക്‌സ്‌റ്റൈൽ മിൽ തുറന്ന് പ്രവർത്തിക്കുക, പട്ടിണിയിലായ തൊഴിലാളികൾക്ക് ധനസഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി സി.പി.ഐ അളഗപ്പനഗർ വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ച് കേന്ദ്രങ്ങളിൽ പ്രതിഷേധ സമരം നടത്തി. മില്ല് ഗേറ്റിൽ നടന്ന സമരം സി.പി.ഐ ദേശീയ കൗൺസിൽ അംഗം സി.എൻ ജയദേവൻ ഉദ്ഘാടനം ചെയ്തു. ഇ.എസ്.ഐ ആശുപത്രിക്ക് മുമ്പിൽ നടന്ന സമരം ജില്ലാ എക്‌സിക്യൂട്ടീവ് അംഗം. വി.എസ് പ്രിൻസ് ഉദ്ഘാടനം ചെയ്തു. മണ്ണംപേട്ട വൈദ്യശാല സെന്ററിൽ നടന്ന സമരം മണ്ഡലം സെക്രട്ടറി പി.കെ ശേഖരൻ ഉദ്ഘാടനം ചെയ്തു. വെണ്ടൂർ സെന്ററിൽ ഡി.സി അംഗം കെ.എം ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പോളി ജംഗ്ഷനിൽ നടന്ന സമരം മണ്ഡലം സെക്രട്ടേറിയറ്റ് അംഗം പി.എം നിക്‌സൻ ഉദ്ഘാടനം ചെയ്തു.