rishi-palpu

വടക്കാഞ്ചേരി : വടക്കാഞ്ചേരി അകമല എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഷിജിതയ്ക്ക് പഠന സഹായമായി ഡോ. പൽപ്പു ഫൗണ്ടേഷൻ ടി.വി സമ്മാനിച്ചു. ഫൗണ്ടേഷൻ ട്രസ്റ്റി റിഷി പൽപുവിന്റെ നേതൃത്വത്തിലാണ് വടക്കാഞ്ചേരി ഗവണ്മെന്റ് സ്‌കൂൾ വിദ്യാർത്ഥിനിയായ ഷിജിതയ്ക്ക് ടി.വി നൽകിയത്. ചെമ്പത്ത് വീട്ടിൽ ജന്മനാ സംസാരശേഷിയില്ലാത്ത രമേശ് ലത ദമ്പതികളുടെ മകളാണ് ഷിജിത. നിരാലംബരായ നിരവധി വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനുള്ള സഹായമെത്തിക്കുന്ന ഡോ. പൽപ്പു ഫൗണ്ടേഷന്റെ ദൗത്യത്തിന്റെ ഭാഗമാണ് ഇതെന്നും റിഷി പൽപ്പു പറഞ്ഞു. ചടങ്ങിൽ പ്രവീൺ മച്ചാട്, അജേഷ് അകമല എന്നിവർ പങ്കെടുത്തു. നമോ കുടിവെള്ള പദ്ധതിയും 24 മണിക്കൂറും സജീവമായ വൈദ്യസഹായ പദ്ധതിയും ഡോ. പൽപ്പു ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മേഖലയിൽ നടക്കുന്നുണ്ട്.