തൃശൂർ: എല്ലാ ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധിപ്പിക്കുന്നതിന് പുറമേ പാചകവാതകത്തിന്റെയും വില വൻ തോതിൽ വർദ്ധിപ്പിച്ച നടപടി കേന്ദ്ര സർക്കാരിന്റെ ക്രൂരതയാണ് തുറന്നു കാട്ടുന്നതെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് പറഞ്ഞു. പാചകവാതക വിലവർദ്ധനവിനെതിരെ കേരള മഹിളാസംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരം തൃശൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹിളാസംഘം ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഷീന പറയങ്ങാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം. സ്വർണ്ണലത, സംസ്ഥാന കമ്മിറ്റി അംഗം സി.ആർ റോസിലി, ജ്യോതിലക്ഷ്മി , സജ്‌ന പർവിൻ, ശാന്ത അപ്പു എന്നിവർ സംസാരിച്ചു.