കൊടുങ്ങല്ലൂർ: സ്വർണ്ണ കള്ളക്കടത്തുകാരും കവർച്ചാ സംഘങ്ങളുമായുള്ള സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കന്മാരുടെ ബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊടുങ്ങല്ലൂർ മണ്ഡലത്തിൽ 200 കേന്ദ്രങ്ങളിൽ യുവമോർച്ച ധർണ നടത്തി. വടക്കേ നടയിൽ നടന്ന ധർണയിൽ മണ്ഡലം പ്രസിഡന്റ് ഇ.ആർ. ജിതേഷ് അദ്ധ്യക്ഷനായി. യുവമോർച്ച ജില്ലാ സെക്രട്ടറി അനുമോദ് ചെന്തുരുത്തി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കെ.എസ് വിനോദ്, യുവമോർച്ച മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് വിഷ്ണു പ്രസാദ്, മേഖലാ കമ്മിറ്റി അംഗം ഷനാസ് എന്നിവർ സംസാരിച്ചു.