nilpu-samaram
ചെന്ത്രാപ്പിന്നിയിൽ സംഘടിപ്പിച്ച നിൽപ്പു സമരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സജയ് വയനപ്പിള്ളിൽ ഉദ്ഘാടനം ചെയ്യുന്നു.

കയ്പമംഗലം: വാക്‌സിൻ തരൂ ജീവൻ രക്ഷിക്കൂ എന്നാവശ്യപ്പെട്ട് പെരിഞ്ഞനം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ബൂത്ത് തലങ്ങളിൽ നിൽപ്പ് സമരം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി സി.സി ബാബുരാജ്, മണ്ഡലം പ്രസിഡന്റ് കെ.വി ചന്ദ്രൻ, കെ.കെ കുട്ടൻ, സുധാകരൻ മണപ്പാട്ട്, സി.പി ഉല്ലാസ്, വി.എസ് ജിനേഷ് എന്നിവർ നേതൃത്വം നൽകി.


മതിലകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ പതിനെട്ട് കേന്ദ്രങ്ങളിൽ നിൽപ്പ് സമരം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി സി.എസ് രവീന്ദ്രൻ, ഷിബു വർഗീസ്, ഒ.എ ജെൻട്രിൻ, സുനിൽ മേനോൻ, കെ.വൈ ഷക്കീർ എന്നിവർ നേതൃത്വം നൽകി.

കയ്പമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ ബൂത്ത് കമ്മിറ്റികൾ നടത്തിയ നിൽപ്പ് സമരത്തിന് ഡി.സി.സി ജനറൽ സെക്രട്ടറി കെ.എഫ് ഡൊമിനിക്, സുരേഷ് കൊച്ചുവീട്ടിൽ, പി.കെ റാസിക്, സി.ജെ പോൾസൺ, കെ.വി വർഗീസ്, കെ.വി സജീവാത്മൻ എന്നിവർ നേതൃത്വം നൽകി.