1
നിർമ്മാണം നടക്കുന്നവടക്കാഞ്ചേരി പുഴ പ്പാലം

വടക്കാഞ്ചേരി: സംസ്ഥാന പാതയിലുള്ള പുഴപ്പാലത്തിൽ അപകടങ്ങൾ ഒഴിവാക്കാനായി കോൺക്രീറ്റ് കൊണ്ട് ബ്രേക്കർ ബ്ലോക്കുകൾ സ്ഥാപിച്ചു. കഴിഞ്ഞ മാസം റോഡിൽ ടാറിംഗ് നിർമ്മാണ പ്രവർത്തികൾ നടക്കുന്നതിനിടെ വാഹനം കയറി പാലത്തിന്റെ ഒരുവശത്തെ നടപ്പാതയിലെ സ്ലാബുകൾ തകർന്നിരുന്നു. പൊതുമരാമത്ത് നിരത്ത് വിഭാഗവും ബ്രിഡ്ജ് വിഭാഗവും നടത്തിയ പരിശോധനയിൽ പാലത്തിന് കേട് സംഭവിച്ചിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. റോഡിന്റെ ഇരുവശങ്ങളിലും ബ്രേക്കർ ബ്ലോക്കുകൾ സ്ഥാപിക്കുന്നുണ്ട്. ഭാവിയിൽ വാഹനങ്ങൾ കയറാതിരിക്കുന്നതിനാണ് ബ്ലോക്ക് സ്ഥാപിക്കുന്നത്. ഇവ സ്ഥാപിക്കുന്നതോടെ ജനങ്ങളുടെ കാൽ നടയാത്രയും സുരക്ഷിതമാകും.