bjp-peechi
പീച്ചിയിൽ ഈട്ടി മരത്തിൽ ചങ്ങല പൂട്ടിട്ട് പൂട്ടി വനംകൊള്ളക്കാരിൽ നിന്ന് സംരക്ഷണമൊരുക്കി ബി.ജെ.പി നടത്തിയ പ്രതികാത്മക സമരം ജില്ലാ പ്രസിഡന്റ് അഡ്വ. കെ. കെ. അനീഷ് കുമാർ സമരം ഉദ്ഘാടനം ചെയ്യുന്നു.


പട്ടിക്കാട്: കോടികളുടെ വനംകൊള്ള നടത്തിയ പിണറായി സർക്കാരിൽ നിന്ന് വൃക്ഷങ്ങളെ സംരക്ഷിക്കുകയെന്ന സന്ദേശത്തിന്റെ ഭാഗമായി പീച്ചിയിൽ പൊതുസ്ഥലത്ത് സ്ഥിതിചെയ്യുന്ന വർഷങ്ങൾ പഴക്കമുള്ള ഈട്ടി മരത്തിൽ ചങ്ങല പൂട്ടിട്ട് പൂട്ടി വനംകൊള്ളക്കാരിൽ നിന്ന് സംരക്ഷണമൊരുക്കി ബി.ജെ.പി പ്രതികാത്മക സമരം നടത്തി. ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.കെ. അനീഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. ഒല്ലൂർ മണ്ഡലം പ്രസിഡണ്ട് പ്രനീഷ്, ന്യൂനപക്ഷമോർച്ച സംസ്ഥാന സെക്രട്ടറി ബിജോയ് തോമസ്, പാണഞ്ചേരി പഞ്ചായത്ത് മെമ്പർമാരായ ജയകുമാർ, പഞ്ചായത്ത് സെക്രട്ടറി ബാലൻ, ജില്ലാ കമ്മറ്റിയംഗം രഞ്ജിത്ത് വെങ്ങാശ്ശേരി എന്നിവർ പങ്കെടുത്തു.