കൊടുങ്ങലൂർ: പുല്ലൂറ്റ് ഗവ: എൽ.പി സ്‌കൂളിൽ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികൾക്ക് പഠന സൗകര്യം ഒരുക്കുന്നതിനായി സ്‌കൂൾ പി.ടി.എ രൂപം നൽകിയ ഡിജിറ്റൽ ഡിവൈസസ് പദ്ധതിയിലേക്ക് അദ്ധ്യാപകർ മൂന്ന് സ്മാർട്ട് ഫോണുകൾ സംഭാവന നൽകി. പദ്ധതിയുടെ ഉദ്ഘാടനം വി.ആർ. സുനിൽകുമാർ എം.എൽ.എ നിർവഹിച്ചു. നഗരസഭാ ചെയർപേഴ്‌സൺ എം.യു. ഷിനിജ മുഖ്യാതിഥിയായിരുന്നു.
പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സര വിജയികൾക്കുള്ള ഉപഹാര സമർപ്പണം എം.യു. ഷിനിജ നിർവ്വഹിച്ചു. വാർഡ് കൗൺസിലർ വി.ബി. രതീഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ് പ്രമീള എം.ജി, എൻ.എച്ച്. സാംസൺ, പി.ടി.എ പ്രസിഡന്റ് എ.കെ. നൗഷാദ്, എസ്.എം.സി ചെയർമാൻ ടി.എ. നൗഷാദ്, ഒ.എസ്.എ രക്ഷാധികാരി താജ് എന്നിവർ സംസാരിച്ചു.