നന്തിക്കര: പറപ്പൂക്കര പള്ളത്തെ തകർന്ന പുഴയോര ബണ്ട് പുനർനിർമ്മിക്കണമെന്നാവശ്യപെട്ട് യുവമോർച്ച പ്രവർത്തകർ കുറുമാലി പുഴയിൽ ചാടി പ്രതിഷേധ സമരം നടത്തി. മുൻ ഡി.ജി.പി ജേക്കബ് തോമസ് ഉദ്ഘാടനം ചെയ്തു. യുവമോർച്ച മണ്ഡലം പ്രസിഡന്റ് വിഷ്ണുപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.എസ്.വൈശാഖൻ, സുരേഷ്, രാജേഷ്, അരുൺ പന്തല്ലൂർ, കെ.വി.പ്രകാശൻ, ശ്രുതി ശിവപ്രസാദ്, നന്ദിനി എന്നിവർ സംസാരിച്ചു.