kodi-suni

തൃശൂർ: ടി.പി വധക്കേസ് പ്രതിയും സ്വർണക്കടത്ത്, ക്വട്ടേഷൻ കേസുകളിൽ ആരോപണ വിധേയനുമായ കൊടി സുനി, പൂജപ്പുരയിൽ നിന്ന് വിയ്യൂർ ജയിലിലെത്തിയ ശേഷവും ക്രിമിനൽ സംഘങ്ങളുടെ ഓപ്പറേഷനുകൾ ഫോണിലൂടെ ഏകോപിപ്പിക്കുന്നതായി സൂചന.

ജയിലിൽ ഫോൺ ഉപയോഗത്തിന് പിടിക്കപ്പെട്ടതോടെ കഴിഞ്ഞ വർഷം പൂജപ്പുര ജയിലിലേക്ക് ഇയാളെ മാറ്റിയിരുന്നു. ഒന്നരമാസം മുൻപാണ് തിരകെ വിയ്യൂരിലെത്തിച്ചത്. ചെരുപ്പിനടിയിൽ മൊബൈൽ സിം ഒട്ടിച്ചും മറ്റും ജയിലിലേക്ക് കടത്തിയാണ് രഹസ്യമായി വിളിക്കുന്നത്. ജയിലിൽ സിം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയിരുന്നെങ്കിലും ഇക്കാര്യം പുറത്തുവന്നില്ല. വിയ്യൂരിലെ ടവർ ലൊക്കേഷൻ പരിശോധിച്ചാൽ ഫോൺ വിളികളുടെ വിവരം ലഭിക്കുമെങ്കിലും ജയിൽ അധികൃതർ ഇതാവശ്യപ്പെട്ടിട്ടില്ല.

ടി.പി കേസ് കുറ്റവാളികൾ പാർക്കുന്ന ബ്ലോക്കിൽ കഴിഞ്ഞ രണ്ടു വർഷമായി എന്തു നടന്നാലും ജയിൽ ഉദ്യോഗസ്ഥർ തിരിഞ്ഞുനോക്കാറില്ലെന്നും പറയുന്നു. കഞ്ചാവും മറ്റ് ലഹരിവസ്തുക്കളും എവിടെ കണ്ടാലും പ്രതികളുടെ സ്വാധീനം ഭയന്ന് കണ്ടില്ലെന്ന് നടിക്കും. കഞ്ചാവുമായി ബന്ധപ്പെട്ട് രണ്ടുതവണ അടിപിടിയുണ്ടായിരുന്നു. മദ്യത്തെ ചൊല്ലിയും തല്ലുണ്ടായി.

2019 ജൂണിൽ പുലർച്ചെ കണ്ണൂർ, വിയ്യൂർ സെൻട്രൽ ജയിലുകളിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ ആയുധങ്ങളും മൊബൈൽഫോണുകളും ലഹരിവസ്തുക്കളും കണ്ടെടുത്തിരുന്നു. കൊടി സുനി, ഷാഫി എന്നിവരിൽ നിന്ന് മൊബൈൽ ഫോണും സിമ്മും പിടിച്ചെടുത്തു. നാലു മൊബൈൽ ഫോൺ, 13 കഞ്ചാവ് പൊതികൾ, കത്തി, അരം, കത്രിക, ബീഡി, തീപ്പെട്ടി എന്നിവയായിരുന്നു കണ്ടെത്തിയത്. ജയിലിലെ മൊബൈൽ ജാമറുകൾ നശിപ്പിച്ച നിലയിലായിരുന്നു.

2014ൽ കോഴിക്കോട് ജില്ലാ ജയിലിലും 2017ൽ വിയ്യൂരിലും ആയിരിക്കുമ്പോൾ ഷാഫിയിൽ നിന്ന് മൊബൈൽ പിടിച്ചെടുത്തിരുന്നു. കൊടി സുനി,​ ഷാഫി അടക്കമുള്ളവരെ ഓഫീസ് ജോലിയാണ് ചെയ്യിക്കുന്നതെന്ന പരാതിയും മറ്റുള്ളവർക്കുണ്ട്. ഹവാല ഇടപാട് സംഘത്തലവൻ കോടാലി ശ്രീധരന്റെ കൂട്ടാളിയും കൊലക്കേസിലെ മുഖ്യപ്രതിയുമായ റഷീദിനൊപ്പം സഖ്യത്തിലാണ് സുനിയും സംഘവുമെന്ന വിവരവും പുറത്തുവന്നു.

ജയിലിൽ ഫോൺ ഉപയോഗത്തിന് പിടിയിലായിട്ടും ഷാഫിയെ സുനി വരുന്നതിന് മുൻപ് കണ്ണൂരിലേക്ക് മാറ്റിയിരുന്നു. ടി.പി കേസിലെ കിർമാണി മനോജ്, എം.സി അനൂപ് എന്നിവരും വിയ്യൂരിലാണെങ്കിലും ഇവർ പരോളിലാണ്.

 കൊ​ടി​ ​സു​നി​യു​ടെ​ ​ജ​യി​ൽ​ ​മാ​റ്റം ന്യാ​യീ​ക​രി​ച്ച് ​ജ​യി​ൽ​ ​വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം​:​ ​ടി.​പി​ ​ച​ന്ദ്ര​ശേ​ഖ​ര​ൻ​ ​വ​ധ​ക്കേ​സി​ൽ​ ​ശി​ക്ഷ​ ​അ​നു​ഭ​വി​ക്കു​ന്ന​ ​കൊ​ടി​ ​സു​നി​യെ​ ​വി​യ്യൂ​ർ​ ​സെ​ൻ​ട്ര​ൽ​ ​ജ​യി​ലി​ലേ​ക്ക് ​തി​രി​ച്ച​യ​ച്ച​ത് ​ഒ​രു​ ​വ​ർ​ഷ​ത്തെ​ ​അ​ച്ച​ട​ക്ക​ ​ന​ട​പ​ടി​ ​പൂ​ർ​ത്തി​യാ​യ​തി​നെ​ ​തു​ട​ർ​ന്നാ​ണെ​ന്ന് ​ജ​യി​ൽ​ ​വ​കു​പ്പി​ന്റെ​ ​വി​ശ​ദീ​ക​ര​ണം.​ ​പൂ​ജ​പ്പു​ര​ ​സെ​ൻ​ട്ര​ൽ​ ​ജ​യി​ലി​ൽ​ ​ക​ഴി​യ​വേ,​ ​മ​ര്യാ​ദ​ക്കാ​ര​നാ​യി​രു​ന്നു​ ​കൊ​ടി​സു​നി.​ ​ഇ​വി​ടെ​ ​സു​നി​യെ​ ​ജോ​ലി​ക്ക് ​നി​യോ​ഗി​ക്കാ​തെ​ ​എ​ട്ടാം​ ​ബ്ലോ​ക്കി​ലെ​ ​സെ​ല്ലി​ൽ​ ​അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു.​ ​കേ​സി​ൽ​ ​ശി​ക്ഷി​ക്ക​പ്പെ​ട്ട​ 11​ ​പ്ര​തി​ക​ളി​ൽ​ ​സു​നി​ക്ക് ​മാ​ത്ര​മാ​ണ് ​പ​രോ​ൾ​ ​അ​നു​വ​ദി​ക്കാ​ത്ത​ത്.
ജ​യി​ലി​ലെ​ ​ഫോ​ൺ​ ​ഉ​പ​യോ​ഗ​വും​ ​ഗ്രൂ​പ്പ് ​ഫോ​ട്ടോ​യെ​ടു​ത്ത് ​ഫേ​സ്ബു​ക്കി​ലി​ട്ട​തും​ ​വി​വാ​ദ​മാ​യ​തോ​ടെ​യാ​ണ് ​പൂ​ജ​പ്പു​ര,​ ​വി​യ്യൂ​ർ,​ ​ക​ണ്ണൂ​ർ​ ​സെ​ൻ​ട്ര​ൽ​ ​ജ​യി​ലു​ക​ളി​ലാ​യി​ ​ടി.​പി​ ​കേ​സി​ലെ​ ​പ്ര​തി​ക​ളെ​ ​മാ​റ്രി​യ​ത്.​ ​വി​യ്യൂ​ർ​ ​ജ​യി​ലി​ൽ​ ​ഡി.​ജി.​പി​ ​ഋ​ഷി​രാ​ജ് ​സിം​ഗി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ത്തി​യ​ ​റെ​യ്ഡി​ലാ​ണ് ​കൊ​ടി​ ​സു​നി​യി​ൽ​ ​നി​ന്ന് ​മൊ​ബൈ​ൽ​ ​ഫോ​ൺ​ ​പി​ടി​കൂ​ടി​യ​ത്.​ ​പ്ര​തി​ക​ളി​ൽ​ ​മൂ​ന്നു​പേ​ർ​ ​വി​യ്യൂ​രി​ലും​ ​ആ​റു​ ​പേ​ർ​ ​ക​ണ്ണൂ​രി​ലു​മാ​ണ്.​ ​ശി​ക്ഷി​ക്ക​പ്പെ​ട്ട​ ​കു​ഞ്ഞ​ന​ന്ത​ൻ​ ​മ​രി​ച്ചു.​പൂ​ജ​പ്പു​ര​യി​ൽ​ ​ര​ണ്ടു​ ​വ​ർ​ഷ​ത്തി​നി​ടെ​ ​ന​ട​ത്തി​യ​ ​റെ​യ്ഡു​ക​ളി​ൽ​ ​മൊ​ബൈ​ൽ​ ​പി​ടി​ച്ചി​ട്ടി​ല്ല.​ ​അ​തേ​സ​മ​യം​ ​ക​ണ്ണൂ​ർ​ ​സെ​ൻ​ട്ര​ൽ​ ​ജ​യി​ലി​ൽ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സ​വും​ ​മൊ​ബൈ​ൽ​ ​പി​ടി​കൂ​ടി.​ ​ടി.​പി​ ​കേ​സ് ​പ്ര​തി​ക​ൾ​ ​ജ​യി​ലി​ൽ​ ​നി​ന്ന് ​ഫോ​ൺ​വി​ളി​ച്ച് ​ക്വ​ട്ടേ​ഷ​നും​ ​സ്വ​ർ​ണ​ക്ക​ട​ത്തും​ ​ആ​സൂ​ത്ര​ണം​ ​ചെ​യ്യു​ന്ന​താ​യി​ ​അ​റി​യി​ല്ലെ​ന്നാ​ണ് ​ജ​യി​ൽ​ ​വ​കു​പ്പ് ​പ​റ​യു​ന്ന​ത്.