കയ്പമംഗലം: എൽ.ഡി.എഫ് എടത്തിരുത്തി പഞ്ചായത്ത് മൂന്നാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡിലെ മുഴുവൻ കുടുംബങ്ങൾക്കും പച്ചക്കറി കിറ്റ് വിതരണം ചെയ്തു. വിതരണോദ്ഘാടനം ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ എടത്തിരുത്തിയിലെ വ്യാപാരി ഹുസൈൻ വലിയകത്തിന് നൽകി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മഞ്ജുള അരുണൻ, ബ്ലോക്ക് പഞ്ചായത്തംഗം നൗമി പ്രസാദ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എസ്. നിഖിൽ, പ്രശോഭിതൻ മുനപ്പിൽ, എ.വി. സതീഷ് തുടങ്ങിയവർ സംസാരിച്ചു.