മാള: വനം കൊള്ളക്കെതിരെ ഐ.എൻ.ടി.യു.സി യുവ വിഭാഗം പൊതു ഇടങ്ങളിൽ വൃക്ഷത്തൈകൾ നട്ട് പരിസ്ഥിതി സൗഹൃദ പ്രതിഷേധം സംഘടിപ്പിച്ചു. കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ പൊയ്യ മണ്ഡലത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് വിനോദ് വിതയത്തിൽ ഉദ്ഘാടനം നിർവഹിച്ചു. സി.കെ. വിൽസൻ അദ്ധ്യക്ഷനായി. മാളയിൽ ജോഷി പെരേപ്പാടൻ ഉദ്ഘാടനം ചെയ്തു. റോബർട്ട് അദ്ധ്യക്ഷത വഹിച്ചു. കുഴൂരിൽ വി.വി. അന്തോണി ഉദ്ഘാടനം ചെയ്തു. സി.എൽ. സാബു അദ്ധ്യക്ഷത വഹിച്ചു.