കൊടുങ്ങല്ലൂർ: അഴീക്കോട് മുനമ്പം പാലം പണി ഉടൻ ആരംഭിക്കണമെന്ന് എൻ.സി.പി കയ്പമംഗലം നിയോജക മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് സി.ഐ. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. വേണു വെണ്ണറ അദ്ധ്യക്ഷത വഹിച്ചു. കെ.എ രമേശൻ, കൂനിയാറ സുബ്രഹ്മണ്യൻ, ഹനീഫ കടമ്പോട്ട്, എം. വിശ്വനാഥൻ, ഹാരിസ് ബാബു എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി കണിചേടത്ത് വിശ്വനാഥൻ (പ്രസിഡന്റ്), ഹാരിഷ് ബാബു, കെ.എസ്. ഹനീഫ, അബ്ദുൾ നാസർ (ജനറൽ സെക്രട്ടറിമാർ), ടി.ബി അബ്ദുൾ റഹ്മാൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.