തൃശൂർ: 1450 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 1856 പേർ രോഗമുക്തരായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.41 ശതമാനം. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8,887 ആണ്. തൃശൂർ സ്വദേശികളായ 112 പേർ മറ്റ് ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,77,527 ആണ്. 2,66,992 പേരെയാണ് ഡിസ്ചാർജ്ജ് ചെയ്തത്. സമ്പർക്കം വഴി 1,443 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,177 പേർ പുതുതായി ചികിത്സയിൽ പ്രവേശിച്ചതിൽ 248 പേർ ആശുപത്രിയിലും 929 പേർ വീടുകളിലുമാണ്. ഗുരുവായൂർ, പഴഞ്ഞി, എരുമപ്പെട്ടി, തിരുവില്വാമല എന്നിവിടങ്ങളിൽ ഇന്ന് മൊബൈൽ ടെസ്റ്റിംഗ് ലാബുകളുണ്ടാകും.