ചേലക്കര: പട്ടികജാതി, പട്ടിക വർഗ പിന്നോക്ക വിഭാഗ വികസന, ദേവസ്വം പാർലമെന്ററികാര്യ മന്ത്രി കെ.രാധാകൃഷ്ണന്റെ ചേലക്കരയിലെ ക്യാമ്പ് ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 9 ന് സി.പി.എം കേന്ദ്ര കമ്മറ്റി അംഗം ടി.എം. തോമസ് ഐസക്ക് നിർവ്വഹിക്കും. ചേലക്കര ലൈസിയം റോഡിലുള്ള ജയശ്രീ ഇൻസ്റ്റിറ്റിയൂട്ട് കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുക.