ചാലക്കുടി : ആദിവാസി കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ നൽകുന്നതിലുണ്ടായ തിരിമറിയെതുടർന്ന് അടച്ചുപൂട്ടിയ പുളിയിലപ്പാറ 35 ഡിപ്പോ നമ്പറിലുള്ള പൊതുവിതരണ കേന്ദ്രം അടച്ചുപൂട്ടിയ സംഭവത്തിൽ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും കേരളത്തിലെ ആദിവാസി മേഖലയിലുള്ള മുഴുവൻ പൊതുവിതരണ കേന്ദ്രങ്ങളിലും സമഗ്രമായ അന്വേഷണം വേണമെന്നും കെ.പി.എം.എസ് ആവശ്യപ്പെട്ടു. പലപ്പോഴായി റേഷൻ സാധനകൾ കൊടുക്കുന്നതിൽ തിരിമറി നടത്തി പിടിക്കപ്പെട്ടയാൾ ഈ തവണയും പിടിക്കപ്പെട്ടതിനാൽ കട അടപ്പിച്ചു വിതരണാവകാശം മറ്റൊരു കടയിൽ എൽപിച്ചിരിക്കുകയാണ്. സ്വാധീനം ചെലുത്തി വീണ്ടും തുറന്ന് പ്രവർത്തിക്കുന്ന സ്ഥിതിയാണുള്ളത്. പുളിയിലപ്പാറ റേഷൻകടയുടെ ലൈസസൻസ് റദ്ദ് ചെയ്ത് ആദിവാസി സംഘടനകൾക്കോ മറ്റോ ചുമതല നൽകുവാൻ കഴിയുന്ന സാഹചര്യം ഒരുക്കുവാൻ വകുപ്പ് തയ്യാറാകണമെന്നും സ്ഥലം സന്ദർശിച്ച് കെ.പി.എം.എസ് ജില്ലാ പ്രസിഡന്റ് ലോചനൻ അമ്പാട്ട് ആവശ്യപ്പെട്ടു. ചാലക്കുടി യൂണിയൻ വൈസ് പ്രസിഡന്റ് രാജേഷ് കങ്ങാടൻ, സതീഷ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
കാപ്ഷൻ................
പുളിയിലപ്പാറ പൊതുവിതരണ കേന്ദ്രം അടച്ചുപൂട്ടിയ സ്ഥലം കെ.പി.എം.എസ് ജില്ലാ പ്രസിഡന്റ് ലോചനൻ അമ്പാട്ട്, ചാലക്കുടി യൂണിയൻ വൈസ് പ്രസിഡന്റ് രാജേഷ് കങ്ങാടൻ, സതീഷ് എന്നിവർ സന്ദർശിക്കുന്നു.