ചാലക്കുടി: ആരാധനാലയങ്ങളുടെ നിർമ്മാണ അനുമതി കളക്ടറിൽ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മാറ്റിയ സർക്കാർ തീരുമാനത്തിൽ ഹിന്ദു ഐക്യവേദി താലൂക്ക് കമ്മിറ്റി അപലപിച്ചു. തെറ്റായ തീരുമാനം പിൻവലിക്കണമെന്ന് പ്രസിഡന്റ് വേണു കോക്കാടന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു. കെ.പി ഹരിദാസ്, സജിത്കുമാർ വൈപ്പിൽ, പി.എൻ അശോകൻ, എ.എ ഹരിദാസ്, ചന്ദ്രൻ പണ്ടാരി, അനിൽ മുല്ലശ്ശേരി, കെ.ബി ദിനേശൻ എന്നിവർ സംസാരിച്ചു.