samaram
കുഴികൾ അടക്കാത്തതിൽ പ്രതിഷേധിച്ച് കൊടുങ്ങലൂർ ബൈപാസിൽ അബ്ദുൾ ലത്തീഫ് നടത്തിയ ഒറ്റയാൾ സമരം

കൊടുങ്ങലൂർ: കുഴികൾ മൂടാൻ നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ച് കൊടുങ്ങലൂർ ബൈപാസിലെ കുഴിക്ക് മുമ്പിൽ ഒറ്റയാൾ പ്രതിഷേധം. ബൈപാസിനു സമീപം താമസിക്കുന്ന പടാകുളം അയ്യാരിൽ അബ്ദുൾ ലത്തീഫാണ് സമരം നടത്തിയത്. ചന്തപ്പുര കോട്ടപ്പുറം ബൈപാസ് റോഡിൽ കുഴികൾ വ്യാപകമായി രൂപപ്പെട്ട് വാഹനങ്ങൾ അപകടത്തിൽ പെട്ടിട്ടും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നാരോപിച്ചാണ് സമരം. ഒരാഴ്ചക്കുള്ളിൽ കരാറുകാരനെ തീരുമാനിക്കുമെന്ന് പറയുന്ന നാഷണൽ ഹൈവേ അതോററ്റി ഒഫ് ഇന്ത്യ അധികൃതർ നാട്ടുകാരെ കബളിപ്പിക്കുകയാണെന്ന് അബ്ദുൾ ലത്തീഫ് കുറ്റപ്പെടുത്തി. 44 ലക്ഷം രൂപയ്ക്ക് ടെണ്ടർ കൊടുക്കുമെന്നു പറയുന്ന ഇവർ നാല് ലക്ഷം രൂപ പോലും ഇതിനായി ഉപയോഗിക്കില്ല. ബൈപാസിലെ ടാറിംഗ് ഉൾപ്പെടെയുള്ള പ്രവൃത്തികൾ തൊഴിലുറപ്പ് തൊഴിലാളികളെ ഏൽപ്പിക്കണമെന്നും അബ്ദുൾ ലത്തീഫ് പറഞ്ഞു