road-haritha-krishi

കയ്പമംഗലം പഞ്ചായത്ത് 14-ാം വാർഡ് എ.പി.ജെ അബ്ദുൽ കലാം റോഡ് ഹരിത വീഥിയാക്കുന്നതിനായി വാർഡ് മെമ്പർ യു.വൈ. ഷമീർ മഞ്ഞൾ വിത്ത് നട്ട് ഉദ്ഘാടനം നിർവഹിക്കുന്നു

കയ്പമംഗലം: റോഡ് ഹരിത വീഥിയാക്കാൻ എ.പി.ജെ അബ്ദുൽ കലാം കൂട്ടായ്മ രംഗത്ത്. കയ്പമംഗലം പഞ്ചായത്ത് 14-ാം വാർഡിൽ എ.പി.ജെ. അബ്ദുൽ കലാം റോഡാണ് ഹരിത വീഥിയാക്കുന്നതിനും കൂട്ടായ്മയിൽ കാർഷിക വൃദ്ധി വളർത്തുന്നതിനും വേണ്ടി കൂട്ടായ്മാ വനിതാ വിംഗിന്റെ നേതൃത്വത്തിൽ ആരംഭംകുറിച്ചത്. റോഡരികിൽ മഞ്ഞൾ കൃഷിക്കായി വിത്ത് നട്ടു. വാർഡ് മെമ്പർ യു.വൈ. ഷമീർ മഞ്ഞൾ വിത്ത് നട്ട് ഉദ്ഘാടനം നിർവഹിച്ചു. എ.പി.ജെ അബ്ദുൽ കലാം റോഡരിക് മുഴുവനും മഞ്ഞളും കൊള്ളി കൃഷിയും നടത്തി ഹരിത വീഥിയായി നിലനിറുത്താനും ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിഭവനുമായി ബന്ധപെട്ട് ജൈവ പച്ചക്കറി കൃഷിയെ പ്രോത്സാഹിപ്പിക്കുമെന്നും വാർഡ് മെമ്പർ പറഞ്ഞു. വനിതാ വിംഗ് പ്രസിഡന്റ് ഗീത സതീശ് അദ്ധ്യക്ഷത വഹിച്ചു. വനിതാ വിംഗ് ജനറൽ സെക്രട്ടറി തജ്രി റഹീം ഹരിത വീഥി പദ്ധതി വിശദീകരണം നടത്തി. വനിതാ വിംഗ് വൈസ് പ്രസിഡന്റ് ഷീജ ദാസൻ, ചെയർപേഴ്‌സൺ റസിയ സലാം, ജോ. സെക്രട്ടറി ജാസ്മിൻ നാസർ, കൂട്ടായ്മ സെക്രട്ടറി സത്യൻ, കൂട്ടായ്മ രക്ഷാധികാരികളായ ഷംസുദ്ദീൻ, ഗോപി എന്നിവർ സംസാരിച്ചു.