ചേർപ്പ്: ഫുട്‌ബാൾ കളിയിൽ മിന്നും പ്രകടനം കാഴ്ചവെച്ച് ശ്രേദ്ധയരായ സഹോദരങ്ങൾ അഭിനന്ദിനെയും അഭിനവിനെയും ചേർപ്പ് ജ്ഞാന തപസ്വീ പീഠത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു. ചേർപ്പ് മഹാത്മ മൈതാനിയിൽ നടന്ന ചടങ്ങിൽ കുട്ടികളെ പെരുവനം കുട്ടൻ മാരാരും ഫുട്‌ബാൾ താരം സി.വി. പാപ്പച്ചനും ചേർന്ന് പൊന്നാടയും ഫുട്‌ബാളുകളും നൽകി ആദരിച്ചു. പെരുവനം സതീശൻ മാരാർ, സംഗീത സംവിധായകൻ നടേശ് ശങ്കർ, സംഘാടകരായ സി. വിജയൻ, സോമൻ അത്ര, കവി സലീം ചേനം, പെരുവനം അനിൽകുമാർ, മാദ്ധ്യമ പ്രവർത്തകരായ പി.എ. നിജീഷ്, കെ.ബി. പ്രമോദ് തുടങ്ങിയവർ പങ്കെടുത്തു. ചേർപ്പ് സി.എൻ.എൻ സ്‌കൂൾ വിദ്യാർത്ഥികളായ അഭിനന്ദും അഭിനവും ചേർപ്പ് തെക്കൂട്ട് ഭൂപേഷിന്റെയും മഞ്ജുുവിന്റെയും മക്കളാണ്. ഫുട്‌ബാൾ സ്‌കിൽസ്, ജഗിൾസ് എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവച്ചതിന് സ്വീഡൻ ഫുട്‌ബാൾ താരം സ്ലാറ്റിൻ ഇബ്രാഹിമോവിച്ചിന്റെ പ്രശംസയും അഭിനവിനും അഭിനന്ദിനും ലഭിച്ചിരുന്നു. തൃശൂർ എഫ്.സി അടക്കം വിവിധ ഫുട്‌ബാൾ ടീമിലും ഇരുവരും കളിച്ചിട്ടുണ്ട്.