chinta-ravi

തൃശൂർ: ചിന്താ രവി ഫൗണ്ടേഷന്റെ ഈ വർഷത്തെ ചിന്താ രവി സ്മാരക പ്രഭാഷണം 10 ന് വൈകിട്ട് 5 ന് സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകനും, പൊതുതാല്പര്യ പൗരാവകാശ പോരാളിയുമായ പ്രശാന്ത് ഭൂഷൺ നിർവഹിക്കും. 'ഭരണഘടനയ്ക്കും നിയമവാഴ്ചയ്ക്കും എതിരെയുള്ള ഭീഷണികൾ' എന്നതാണ് പ്രഭാഷണവിഷയം.
നിയമകാര്യവിദഗ്ദ്ധനും, സീനിയർ അഭിഭാഷകനുമായ കാളീശ്വരം രാജ്, മദ്രാസ് ഹൈക്കോടതി അഭിഭാഷകയും ഫോറം ഫോർ ജുഡീഷ്യൽ അക്കൗണ്ടബിലിറ്റിയുടെ കൺവീനറുമായ ആർ. വൈഗ എന്നിവർ സംസാരിക്കും. മുതിർന്ന മാദ്ധ്യമ പ്രവർത്തകനും, ഫൗണ്ടേഷൻ ചെയർമാനുമായ ശശികുമാർ മോഡറേറ്ററും അദ്ധ്യക്ഷനുമായിരിക്കും. എഴുത്തുകാരും മാദ്ധ്യമപ്രവർത്തകരുമായ സക്കറിയ, എൻ.എസ്. മാധവൻ , എൻ.കെ. രവീന്ദ്രൻ , എം.പി. സുരേന്ദ്രൻ എന്നിവർ സംസാരിക്കും. കൊവിഡ് പ്രോട്ടോക്കോൾ മൂലം സൂം മീറ്റിംഗിലൂടെയാണ് അനുസ്മരണം. പ്രഭാഷണത്തിന്റെ ഭാഗമായി ഓൺലൈൻ ചർച്ചയും ഉണ്ടാകുമെന്ന് ഫൗണ്ടേഷൻ സെക്രട്ടറി ചെലവൂർ വേണു അറിയിച്ചു.