മണ്ണുത്തി: എസ്.എൻ.ഡി.പി യോഗം മണ്ണുത്തി യൂണിയൻ പൊങ്ങണംകാട് വെസ്റ്റ് ശാഖയുടെയും വനിതാ സംഘത്തിന്റെയും നേതൃത്വത്തിൽ പഠനോപകരണ വിതരണം നടത്തി. യൂണിയൻ സെക്രട്ടറി ബ്രുഗുണൻ മനയ്ക്കലാത്ത് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് മോഹനൻ വന്നേരി അദ്ധ്യക്ഷനായി. യൂണിയൻ കൗൺസിലർ ജനാർദ്ദനൻ പുളിങ്കുഴി, ശാഖാ സെക്രട്ടറി വിനീഷ് താണിക്കൽ, വൈസ് പ്രസിഡന്റ് പ്രവീൺ സി. മോഹൻ, ശാഖ കമ്മിറ്റി അംഗങ്ങളായ ചന്ദ്രശേഖരൻ, സുന്ദരൻ, ശിവദാസൻ, പ്രനീഷ്, വനിതാ സംഘം പ്രവർത്തകരായ വിമല മോഹനൻ, വിദ്യ, വിമല സുബ്രഹ്മണ്യൻ, പുഷ്പ സിദ്ധാർത്ഥൻ എന്നിവർ സംസാരിച്ചു.