thomas-ayisak
മന്ത്രി കെ. രാധാകൃഷ്ണന്റെ ചേലക്കരയിലെ ക്യാമ്പ് ഓഫീസ് മുൻ മന്ത്രി ടി.എം തോമസ് ഐസക് ഉദ്ഘാടനം ചെയ്യുന്നു

ചേലക്കര: മന്ത്രി കെ. രാധാകൃഷ്ണന്റെ ചേലക്കരയിലെ ക്യാമ്പ് ഓഫീസ് പ്രവർത്തനമാരംഭിച്ചു. മുൻ മന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവുമായ ടി.എം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മന്ത്രി കെ. രാധാകൃഷ്ണൻ,​ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി.കെ ബിജു, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ.പി രാധാകൃഷ്ണൻ, കെ.വി നബീസ, പി.എ ബാബു, ചേലക്കര ഏരിയ സെക്രട്ടറി കെ.കെ മുരളീധരൻ,​ മുൻ എം.എൽ.എ യു.ആർ പ്രദീപ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അഷറഫ്, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ എന്നിവർ പങ്കെടുത്തു. എസ്.എം.ടി സ്‌കൂളിന് സമീപമുള്ള ജയശ്രീ ഇൻസ്റ്റിറ്റ്യൂട്ട് ബിൽഡിംഗിലാണ് ക്യാമ്പ് ഓഫീസിന്റെ പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്.