തൃശൂർ: കോർപറേഷൻ പരിധിയിൽ ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് കുറയ്ക്കാൻ വേണ്ട നടപടികളുടെ ഭാഗമായി വാർഡ് തല ബോധവത്കരണം ശക്തമാക്കണമെന്ന് കളക്ടർ എസ്. ഷാനവാസ്. കൊവിഡുമായി ബന്ധപ്പെട്ട അവലോകന യോഗത്തിലാണ് നിർദ്ദേശം. പൂർണമായുള്ള അടച്ചിടൽ ഒഴിവാക്കി മുന്നോട്ട് പോകുന്നതിന് യോഗത്തിൽ തീരുമാനമായി. കച്ചവട സ്ഥാപനങ്ങളിൽ ആളുകൾ തടിച്ചുകൂടുന്ന അവസ്ഥയും, വെള്ളി, തിങ്കൾ ദിവസങ്ങളിൽ ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങുന്നതും കർശനമായി നിയന്ത്രിക്കുമെന്ന് മേയർ എം.കെ വർഗീസ് പറഞ്ഞു.