തൃശൂർ : എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് സംസ്ഥാനത്തെ ആദ്യ ടണൽ പാത ആഗസ്റ്റ് ഒന്നിന് തുറക്കുമെന്ന പ്രഖ്യാപനം യാഥാർത്ഥ്യമാകുമ്പോ. ഇനി ശേഷിക്കുന്നത് 25 ദിവസങ്ങളിൽ മാത്രം. പണികൾ ചെയ്തു തീർക്കാൻ ഏറെ ജോലികളുണ്ട്. ഒരു ഭാഗത്ത് പണത്തിന്റെ അഭാവം. മറു ഭാഗത്ത് കൊവിഡ് നിയന്ത്രണങ്ങൾ. അതിനപ്പുറം നിർമാണവുമായി ബന്ധപ്പെട്ട നിയമ നടപടികൾ വേറെ. കാലവർഷം ദുർബലമായതിനാൽ നിർമ്മാണ പ്രവർത്തനത്തിന് തടസം നേരിട്ടില്ല. അശാസ്ത്രീയ നിർമാണ പ്രവർത്തനങ്ങൾ ഏറെയാണ്. സുരക്ഷ നടപിടകളിലെ പാളിച്ചകൾ വല്ലാതെയുണ്ട്. ഓഗസ്റ്റ് ഒന്നിന് ഒരു ടണൽ തുറക്കുമെന്നാണ് മന്ത്രിമാരായ മുഹമ്മദ് റിയാസും കെ. രാജനും പറഞ്ഞിട്ടുള്ളത്.
ടണലിനുള്ളിലെ സുരക്ഷ
ടണൽ നിർമാണവുമായി യാതൊരു ബന്ധമില്ലാത്ത അശാസ്ത്രീയ നിർമാണമാണ് ഇപ്പോൾ നടക്കുന്നത്. ടണനുള്ളിലെ സുരക്ഷ നടപടികൾ ഇതുവരെ എങ്ങുമെത്തിയിട്ടില്ല. വൈദ്യൂതീകരണ പ്രവർത്തനങ്ങൾ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ചെയ്തിരിക്കുന്നത്. വൈദ്യൂതി വയർ നടപ്പാതയിലൂടെയും ഡ്രൈനേജിലൂടെയും കടന്നുപോകുന്നതിനാൽ ഷോക്ക് അടക്കം അപകട സാധ്യതയുണ്ട്.എക്‌സ്‌ഹോസ്റ്റ് ഫാനിെന്റ പ്രവർത്തനങ്ങൾ മുഴുവനായി പൂർത്തീകരിച്ചില്ലെങ്കിൽ വാഹനങ്ങളുടെ പുക, പൊടി എന്നിവ വൻ അപകട സാധ്യത ഉണ്ടാക്കും.ടണലിനുള്ളിലെ നടപാത നിർമാണം പൂർത്തികരിക്കാനായിട്ടില്ല. തുരങ്കത്തിനുള്ളിൽ വാഹന അപകടങ്ങൾ സംഭവിച്ചാൽ ഇരു ടണലുകളും കൂട്ടിമുട്ടിക്കുന്ന ക്രോസ് പാസിലൂടെയുള്ള താൽകാലിക ഗതാഗത സംവിധാനം ഉണ്ടാക്കണം. ടണലിനുള്ളിൽ കോൺക്രീറ്റ് ചെയ്യാത്ത ഭാഗങ്ങളിൽ ശക്തമായ നെറ്റ് (വയർമെഷ്) ഉപയോഗിച്ചില്ലെങ്കിൽ വൻതോതിൽ കല്ലു വീഴ്ചക്ക് സാധ്യതയുണ്ട്.ഇരുമ്പുപാലം ഭാഗത്തു നിന്നും വഴുക്കുംപാറ ഭാഗത്തേക്ക് വെള്ളം ഒഴുകി പോകുന്നതിന് സഥിരം ഡ്രൈനേജ് ക്ലീനിങ് സംവിധാനം വേണം. ഫയർ ആൻഡ് സേ്ര്രഫി അംഗീകരം ഇതുവരെ ലഭിച്ചിട്ടുമില്ല. ഒരു ടണലിന്റെ വീതി 14 മീറ്ററും ഉയരം 10 മീറ്ററുമാണ്. ഒരെണ്ണത്തിൽ മൂന്നുവരി പാതയാണുള്ളത്. ഇതിന് നടുവിലൂടെ ഡിവൈഡർ സ്ഥാപിച്ച് ഇരുഭാഗത്തേക്കും ഗതാഗത യോഗ്യമാക്കിയാൽ കണ്ടെയിനർ പോലുള്ള വലിയ വാഹനങ്ങൾ ഉരസി ടണലിന്റെ കോൺക്രീറ്റ് അടർന്നു പോകാനുള്ള സാധ്യതയുണ്ട്. ടു വേ പ്രായോഗികമല്ലാത്തതിനാൽ ഇക്കാര്യത്തിലും നടപടി വണേം. ഇതാണ് നിർമാണ പ്രശ്‌നങ്ങളെങ്കിൽ റോഡ് നിർമാണ പ്രവർത്തനങ്ങളും ഏറെ നടക്കാനുണ്ട്.
മുകളിൽ അപകട സാധ്യത
ടണലിന് മുകളിൽ വൻതോതിൽ മണ്ണും മരങ്ങളും അശാസ്ത്രീയ മാറ്റിയത് വലിയ അപകടത്തിന് കാരണമാവും. അതിനിടെ ഈ ഭാഗം കോൺക്രീറ്റിങ് തുടങ്ങിയെങ്കിലും ഇത് അവസാനിക്കാന തന്നെ ഒരു മാസത്തജില അധികം സമയം വേണ്ടി വരും. മുഖത്തിന് മുകളിൽ നേരത്തെ ഉണ്ടായിരുന്ന മണ്ണ് 15 മീറ്ററിൽ മാറ്റിയത് മഴക്കാലത്ത് മല തന്നെ മൊത്തമായി താഴേക്ക് വരുന്നതിനുള്ള സാധ്യതയാണ് ഉണ്ടാക്കിയിരിക്കുന്നത്. പ്രളയസമയത്തു സംഭവിച്ച അപകടത്തെക്കാൾ നൂറിരട്ടി ഭീകര അപകടമാണ് മുന്നിൽ കാണേണ്ടത്. ഇതിന് പരിഹാരമായി മണ്ണു മാറ്റിയ ഭാഗത്തിൽ കാച്ച് വാച്ചർ ഡ്രൈനേജ് പണിത് ഇരു ടണലിലുള്ള ഡ്രൈനേജ് ബന്ധിപ്പിക്കണം.