police-
കുന്നംകുളം പോലീസ് സ്റ്റേഷനിലെ ആദ്യ വനിതാ പ്രിൻസിപ്പൽ എസ്ഐ ആയി ഹേമലത ചുമതലയേറ്റു

കുന്നംകുളം: കുന്നംകുളം പൊലീസ് സ്‌റ്റേഷനിൽ ആദ്യ വനിതാ പ്രിൻസിപ്പൽ എസ്.ഐ ആയി ഹേമലത ജഗദീശ്വരൻ ചാർജെടുത്തു. പാലക്കാട് കൊല്ലംകോട് സ്വദേശിയാണ്. തൃശൂരിലെ ഭൂമി ശാസ്ത്രപരമായും വില്ലേജ് അടിസ്ഥാനത്തിലും ഏറ്റവും വലിയ പൊലീസ് സ്‌റ്റേഷനാണ് കുന്നംകുളം.

നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് സ്‌റ്റേഷനിലെ എസ്.ഐയടക്കമുള്ളവർ സ്ഥലം മാറിപ്പോയിരുന്നു. അപ്പോഴാണ് സബ് ഇൻസ്‌പെക്ടറായി ഹേമലത ചുമതലയേറ്റത്. തുടർന്ന് പലരും പഴയ സ്ഥലങ്ങളിലേക്ക് തിരിച്ചു പോയപ്പോൾ ഹേമലത കുന്നംകുളം തെരഞ്ഞെടുക്കുകയായിരുന്നു. 2018 ബാച്ചിലെ ആദ്യ വനിതാ എസ്.ഐ കൂടിയാണ് ഹേമലത.

പെരിന്തൽമണ്ണയിൽ പ്രിൻസിപ്പൾ എസ്.ഐയായാണ് ആദ്യം ചുമതലയേറ്റത്. തുടർന്ന് മണ്ണാർക്കാട് ജൂനിയർ എസ്.ഐ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഇപ്പോൾ ഭർത്താവുമൊന്നിച്ച് തൃശൂരിലാണ് താമസം. മക്കൾ യുവിക്ക ഒമ്പതാം ക്ലാസിലും യാഷ്ണിക എൽ.കെ.ജിയിലും പഠിക്കുന്നു.