mmmm
കാഞ്ഞാണി ആറാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ ചലഞ്ചിന്റെ ഭാഗമായി യാത്രക്കാർക്ക് സൗജന്യമായി പെട്രോൾ അടിച്ചുകൊടുത്തതിന് ശേഷം മണ്ഡലം പ്രസിഡന്റ് റോബിൻ വടക്കേത്തല പണം നൽകി ഉദ്ഘാടനം ചെയ്യുന്നു.

കാഞ്ഞാണി: ഇന്ധനവില വർദ്ധനവിനെതിരെ ആറാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞാണി പെട്രോൾ പമ്പിൽ വച്ച് യാത്രക്കാർക്ക് ഒരു ലിറ്റർ പെട്രോൾ സൗജന്യമായി നൽകി പെട്രോൾ ചലഞ്ച് നടത്തി. മണ്ഡലം പ്രസിഡന്റ് റോബിൻ വടക്കേത്തല ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് ഷിജു ചിറ്റോളി അദ്ധ്യക്ഷത വഹിച്ചു. വേണു കൊച്ചത്ത്, ടോണി അത്താണിക്കൽ, ഷോയ് നാരായണൻ, വിമൽ സി.വി, സജീവൻ വലിയപറമ്പിൽ, വിദ്യ സാഗർ , ദേവസി ചീരോത തുടങ്ങിയവർ നേതൃത്വം നൽകി. 50 പേർക്ക് 1 ലിറ്റർ പെട്രോൾ സൗജന്യമായി നൽകി.