ചാവക്കാട്: ബ്ലാങ്ങാട് ജി.എഫ്.യു.പി സ്‌കൂളിൽ ഓൺലൈനായി ബഷീർ അനുസ്മരണം നടന്നു. രക്ഷിതാക്കളും കുട്ടികൾക്കുമായി ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിച്ച ബഷീർ പ്രശ്‌നോത്തരിയിൽ വി.കെ.സബിത ഒന്നാം സ്ഥാനം നേടി. ബഷീർ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന പ്രച്ഛന്നവേഷം, സ്‌കിറ്റ്, കാർട്ടൂൺ രചനകൾ എന്നിവയും കുട്ടികൾ അവതരിപ്പിച്ചു. സ്‌കൂൾ പ്രധാനധ്യാപിക സി.ഡി.വിജി, മറ്റ് അദ്ധ്യാപകരും കുട്ടികളും രക്ഷിതാക്കളും പങ്കെടുത്ത മത്സരങ്ങൾ ആകർഷകമായി.