bjp

തൃശൂർ: അതിദരിദ്രരായ ഗ്രാമീണരെ കണ്ടെത്തി അവർക്ക് പ്രത്യേക അനുകൂല്യം നൽകുന്ന കേന്ദ്ര ഈസ് ഒഫ് ലിവിംഗ് പദ്ധതിയുടെ ഗുണഭോക്താക്കളെ സർവേ നടത്തി കണ്ടെത്തുന്നതിൽ പിണറായി സർക്കാർ ഗുരുതര വീഴ്ചയാണ് വരുത്തിയതെന്ന് ബി. ജെ. പി ജില്ലാ പ്രസിഡന്റ് കെ. കെ അനീഷ് കുമാർ പറഞ്ഞു. എട്ട് മാസം മുമ്പ് ആരംഭിക്കേണ്ടിയിരുന്ന സർവേ ഇതുവരെ തുടങ്ങിയില്ല. ഈ മാസം 31 നകം പാവപ്പെട്ടവരെ കണ്ടെത്തി ലിസ്റ്റ് നൽകണമെന്നിരിക്കേ ഇനിയത് അസാദ്ധ്യമാണ്. ഏകദേശം 15 ലക്ഷം അതിദരിദ്രർ കേരളത്തിലുണ്ട് എന്നാണ് അനുമാനം. പദ്ധതിയിൽ നിന്ന് പാവങ്ങളുടെ പേര് വിട്ടുപോവുകയും ആനുകൂല്യം നിഷേധിക്കപ്പെടുകയും ചെയ്താൽ അതിന് പിണറായി സർക്കാർ ഇത്തരം പറയേണ്ടിവരുമെന്ന് അഡ്വ. കെ.കെ അനീഷ്‌കുമാർ പ്രസ്താവനയിൽ പറഞ്ഞു.