കൊടകര: സഹൃദയ എൻജിനീയറിംഗ് കോളേജിൽ നാഷണൽ ഡിജിറ്റൽ ലൈബ്രറി ഓഫ് ഇൻഡ്യ ക്ലബ്ബ ്ആരംഭിച്ചു. കേരള കാർഷിക സർവ്വകലാശാല ലൈബ്രേറിയൻ ഡോ.എ.ടി. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ഓൺലൈനായി നടന്ന ചടങ്ങിൽ സഹൃദയ എക്‌സി. ഡയറക്ടർ ഫാ.ജോർജ് പാറേമാൻ, പ്രിൻസിപ്പൽ ഡോ. നിക്‌സൻ കുരുവിള, ലൈബ്രേറിയൻ ഡോ. ജസ്റ്റിൻ ജോസഫ്, ക്ലബ്ബ് പ്രസിഡന്റ് ഡോ.അരുൺ തോമസ്, എക്‌സി. മെമ്പർ പ്രൊഫ. ആർ. ദിവ്യ തുടങ്ങിയവർ പ്രസംഗിച്ചു.
പുസ്തകങ്ങളും ജേണലുകളും മാഗസിനുകളുമടക്കം ഏഴ് കോടിയിലേറെ ഡിജിറ്റൽ പ്രസിദ്ധീകരണങ്ങൾ നാഷണൽ ഡിജിറ്റൽ ലൈബ്രറിയിൽ ലഭ്യമാണ്. പാഠ്യ, പാഠ്യേതര വിഷയങ്ങളിൽ നിരവധി പ്രസിദ്ധീകരണങ്ങൾ ഉള്ളതിനാൽ വളരെ എളുപ്പത്തിൽ ആവശ്യമുള്ള പാഠഭാഗങ്ങൾ ഡിജിറ്റൽ ലൈബ്രറിയിൽ നിന്ന് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും കണ്ടെത്താനാകും.