ചാവക്കാട്: സേവാഭാരതി കടപ്പുറം യൂണിറ്റിന്റെ നേതൃത്വത്തിൽ കടപ്പുറം പഞ്ചായത്ത് ബ്ലാങ്ങാട് നാലാം വാർഡിലെ നിർദ്ധനരായ 50 കുടുംബങ്ങൾക്ക് അരിയും പലവ്യഞ്ജനങ്ങളും അടങ്ങിയ കിറ്റ് വിതരണം ചെയ്തു. എസ്.എൻ.ഡി.പി യോഗം ഗുരുവായൂർ യൂണിയൻ ബ്ലാങ്ങാട് ശാഖ പ്രസിഡന്റ് വേലായുധൻ കണ്ടരാശ്ശേരി
വിതരണോദ്ഘാടനം നിർവ്വഹിച്ചു. സേവാഭാരതി കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. സേവാഭാരതി പഞ്ചായത്ത് സെക്രട്ടറി വി.പി.പ്രദീപ്, ജോയിന്റ് സെക്രട്ടറിമാരായ വി.കെ.സിന്ധുടീച്ചർ, ആനന്ദ്പണിക്കൻ എന്നിവർ സംസാരിച്ചു. പ്രസന്നൻ ബ്ലാങ്ങാട്, ഇ.പി.പ്രവീൺ, എ.വി.മനോജ് എന്നിവർ നേതൃത്വം നൽകി.