പാവറട്ടി : മരുതയൂർ എ.എം.എൽ.പി സ്‌കൂളിന് ഓൺലൈൻ പഠനത്തിനാവശ്യമായ സ്മാർട്ട് ഫോണുകൾ കുണ്ടുവാകടവ് വീവൺ ആർട്ട്‌സ് ആന്റ് സ്‌പോർട്‌സ് ക്ലബ്ബ് വിതരണം ചെയ്തു. വിതരണ ഉത്ഘാടനം ക്ലബ് പ്രസിഡന്റ് ഇക്ബാൽ കടയിൽ നിർവഹിച്ചു. പ്രധാന അദ്ധ്യാപിക ഷൈനി ടീച്ചർ ഫോണുകൾ ഏറ്റുവാങ്ങി. കമാൽ തോപ്പിൽ അദ്ധ്യക്ഷത വഹിച്ചു. സലീം കടയിൽ, എൻ.പി.കാദർമോൻ, എ.ടി.മുഹമ്മദ്, മുനീർ കടയിൽ, സ്‌കൂൾ മാനേജർ, സ്റ്റാഫ് എന്നിവർ പങ്കെടുത്തു.