പാവറട്ടി : പാവറട്ടി പോലീസ് സ്റ്റേഷനിൽ എസ്.എച്ച്.ഒ.ആയി ഇൻസ്പക്ടർ എം.കെ.രമേഷ് ചാർജ്ജ് ഏറ്റെടുത്തു. ഇൻസ്പക്ടർ സാബുജി എറണാകുളം എളമക്കര പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറിയ ഒഴിവിലാണ് എം.കെ.രമേഷ് വീണ്ടും പാവറട്ടി സ്റ്റേഷനിൽ എസ്.എച്ച്.ഒ.ആയി ചുമതല ഏൽക്കുന്നത്.