കുന്നംകുളം: പോർക്കുളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ അക്കൗണ്ടന്റായിരിക്കെ മരിച്ച മഞ്ജുവിനെ അനുസ്മരിച്ച് പഞ്ചായത്ത് ഹാളിൽ നടന്ന യോഗം എ.സി.മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പോർക്കുളം പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.കെ രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മഞ്ജുവിന്റെ മകന്റെ വിദ്യാഭ്യാസത്തിന് സഹപ്രവർത്തകർ സ്വരൂപിച്ച തുക കൈമാറി.