ആമ്പല്ലൂർ: അളഗപ്പ ടെക്സ്റ്റയിൽ മിൽ തുറന്ന് പ്രവർത്തിക്കുക, തൊഴിലാളികൾക്ക് അടിയന്തര ധനസഹായം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സി.പി.ഐയുടെ നേതൃത്വത്തിൽ പി.എസ്.നമ്പൂതിരിദിനം തൊഴിലവകാശ സംരക്ഷണ ദിനമായി ആചരിച്ചു. കാളക്കല്ല് സെന്ററിൽ നടന്ന സമരം ജില്ലാ എക്‌സിക്യൂട്ടീവംഗം വി.എസ് പ്രിൻസ് ഉദ്ഘാടനം ചെയ്തു. ടി.ബി രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പൂക്കോട് വെസ്റ്റ് ബ്രാഞ്ചിൽ സി.പി.ഐ. പുതുക്കാട് മണ്ഡലം സെക്രട്ടറി പി.കെശേഖരൻ, പൂക്കോട് സെന്ററിൽ കെ.എം.ചന്ദ്രൻ, പച്ചളിപുറം ബ്രാഞ്ചിൽ സി.പി.ഐ ലോക്കൽ സെക്രട്ടറി വി.കെ അനീഷ്, പാലക്കുന്ന് എ.ഐ.വൈ.എഫ് പുതുക്കാട് മണ്ഡലം സെക്രട്ടറി വി.കെ വിനീഷ്, തെക്കേക്കര മഹിളാസംഘം മണ്ഡലം സെക്രട്ടറി ജയന്തി സുരേന്ദ്രൻ, കാവല്ലൂർ സി.കെ ആനന്ദകുമാരൻ, പൂക്കോട് സ്‌കൂൾ കേരള മഹിളാസംഘം മേഖലാ സെക്രട്ടറി രാജിരാജൻ, കരുവാപ്പടി ബ്രാഞ്ചിൽ സി.പി.ഐ ഈസ്റ്റ് ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി വി.ആർ രാജൻ, മണ്ണപ്പേട്ട ബ്രാഞ്ചിൽ യൂണിയൻ സെക്രട്ടറി ഉണ്ണികൃഷ്ണൻ, വരാക്കരയിൽ എ.ഐ.വൈ.എഫ് മേഖലാ സെക്രട്ടറി പി.യു ഹരികൃഷ്ണൻ എന്നിവർ ഉദ്ഘാടനം ചെയ്തു.