sndp
ആളൂ‌ർ ശ്രീനാരായണ വിലാസം സ്കൂളിലെ വിദ്യാർത്ഥികൾക്ക് സൗജന്യ ഇന്‌റർനെറ്റ് കണക്ഷൻ നൽകൽ മാനേജർ ഇ.കെ.മാധവൻ ഉൽഘാടനം ചെയ്യുന്നു

ചാലക്കുടി: നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ആളൂർ ശ്രീനാരായണ വിലാസം സ്‌കൂളിൽ സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നൽകി. അദ്ധ്യാപകർ, മാനേജ്‌മെന്റ്, അഭ്യുദയകാംക്ഷികൾ എന്നിവർ ചേർന്നാണ് തുക സമാഹരിച്ചത്. മാനേജർ ഇ.കെ മാധവൻ ഉദ്ഘാനം നിർവ്വഹിച്ചു. യു.പി.പി.ടി.എ പ്രസിഡന്റ് റിജു അദ്ധ്യക്ഷനായി. അദ്ധ്യാപകരായ ശ്രീനിവാസൻ, ഷീന, നന്ദനൻ എന്നിവർ സംസാരിച്ചു.