udf-
കോൺഗ്രസ് കൗൺസിലർമാർ ജനകീയാസൂത്രണ അപേക്ഷാഫോമുകൾ കത്തിച്ച് പ്രതിഷേധിക്കുന്നു


കുന്നംകുളം : 2021-22 ജനകീയാസൂത്രണ പദ്ധതിയിൽ ജനറൽ വിഭാഗത്തിലുള്ളവർക്ക് ആനുകൂല്യങ്ങൾ നിഷേധിക്കുന്ന നഗരസഭ ഭരണസമിതിയുടെ നിലപാടിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൗൺസിലർമാർ ജനകീയ ആസൂത്രണ അപേക്ഷാഫോമുകൾ കത്തിച്ച് പ്രതിഷേധിച്ചു. വാർഡ്‌സഭ വിളിച്ചുചേർത്ത് ജനകീയ പദ്ധതികൾ ഉൾക്കൊള്ളിക്കാമെന്ന് ഭരണസമിതി ഉറപ്പ് നൽകിയിരുന്നു. അപേക്ഷകൾ ക്ഷണിച്ചപ്പോൾ ജനറൽ വിഭാഗത്തിൽ ആവശ്യമായ യാതൊരു പദ്ധതികളും ഉൾപ്പെടുത്തിയില്ല. പ്രതിഷേധ സമരത്തിന് കൗൺസിലർമാരായ ബിജു സി.ബി, ഷാജി ആലിക്കൽ, ലെബീബ് ഹസ്സൻ, മിഷ സെബാസ്റ്റ്യൻ, മിനി മോൺസി, ലീല ഉണ്ണികൃഷ്ണൻ, പ്രസുന്ന രോഷിത് തുടങ്ങിയവർ നേതൃത്വം നൽകി.