കയ്പമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വ്യാപകമായി നടത്തുന്ന ഉപവാസ സമരം മൂന്നുപീടിക ടൗണിൽ ആറ് വേദികളിലായി നടത്തി. ഉപവാസ സമരം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് പി. പവിത്രൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.എം. റഫീക്ക് അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി എം.വി. ദാസ്, ജോ. സെക്രട്ടറിമാരായ സത്യൻ, സദൻ, വൈസ് പ്രസിഡന്റുമാരായ മുബാറക്ക്, കമറുൽഹക്ക്, ട്രഷറർ അബ്ദുൾ റഹീം തുടങ്ങിയവർ നേതൃത്വം നൽകി.
കയ്പമംഗലം: കയ്പമംഗലം മേഖലയിൽ വ്യാപാരികൾ കടകൾ അടച്ച് സമരം നടത്തി. കാളമുറി സെന്റർറിൽ നടന്ന സമരം സി.ജെ സെയ്തു മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വി.ആർ. ഉല്ലാസ് അദ്ധ്യക്ഷത വഹിച്ചു. എ.എച്ച് മുസ്തഫ, വി.വി ഉണ്ണിക്കൃഷ്ണൻ, കെ.പി റെജി, ടി.എസ് മുബാറക് തുടങ്ങിയവർ സംസാരിച്ചു.