congress-strike
തൃ​ശൂ​ർ​ ​കോ​ർ​പ​റേ​ഷ​ന്റെ​ ​മാ​സ്റ്റ​ർ​ ​പ്ലാ​ൻ​ ​ജ​ന​വി​രു​ദ്ധ​മാ​ണെ​ന്ന് ​ആ​രോ​പി​ച്ച് ​കോ​ൺ​ഗ്ര​സ് ​കൗ​ൺ​സി​ല​ർ​മാ​ർ​ ​കോ​ർ​പ​റേ​ഷ​ൻ​ ​അ​ങ്ക​ണ​ത്തി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​പ്ര​തി​ഷേ​ധം​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​എം.​പി​ ​വി​ൻ​സെ​ന്റ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു

തൃശൂർ: നഗരവാസികളെയും, കൗൺസിലർമാരെയും, കബളിപ്പിച്ച് അഴിമതി ലക്ഷ്യമാക്കി പ്രഖ്യാപിച്ച തട്ടിപ്പ് മാസ്റ്റർ പ്ലാൻ റദ്ദാക്കാൻ കോർപറേഷൻ തയ്യാറാകാത്ത പക്ഷം മാസ്റ്റർ പ്ലാൻ വിരുദ്ധസമരം കോൺഗ്രസ് ഏറ്റെടുക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് എം.പി വിൻസെന്റ്. മാസ്റ്റർ പ്ലാൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കൗൺസിലർമാർ കോർപറേഷൻ ഓഫീസ് അങ്കണത്തിൽ നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

55 ഡിവിഷനുകളിൽ മാസ്റ്റർ പ്ലാൻ പ്രകാരം ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനങ്ങളെ ഉൾപ്പെടുത്തി സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും വിൻസെന്റ് പറഞ്ഞു. പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ജോൺ ഡാനിയേൽ, എൻ.എ ഗോപകുമാർ, ഉപനേതാവ് ഇ.വി സുനിൽ രാജ്, കൗൺസിലർമാരായ ജയപ്രകാശ് പൂവ്വത്തിങ്കൽ, മുകേഷ് കുളപറമ്പിൽ, കെ. രാമനാഥൻ, സിന്ധു ആന്റോ ചാക്കോള, ശ്യാമളമുരളീധരൻ, ലീല ടീച്ചർ, ശ്രീലാൽ ശ്രീധർ, എ.കെ സുരേഷ്, രന്യ ബൈജു, അഡ്വ. വില്ലി, റെജി ജോയ്, മേഴ്‌സി അജി, നിമ്മി റപ്പായി, വിനേഷ് തയ്യിൽ, എബി വർഗ്ഗീസ്, സുനിത വിനു, മേഫി ഡെൽസൻ എന്നിവർ പങ്കെടുത്തു.