kju-
എംഎൽഎ എ സി മൊയ്തീന് കെ ജെ യു മേഖലാ പ്രസിഡണ്ട് ജയപ്രകാശ് ഇലവന്ത്ര ഉപഹാരം കൈമാറുന്നു

കുന്നംകുളം: കൊവിഡ് മഹാമാരിക്കാലത്ത് അഹോരാത്രം പ്രവർത്തിക്കുന്ന പ്രാദേശിക മാധ്യമപ്രവർത്തകരുടെ ആവശ്യങ്ങൾ സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് എ.സി മൊയ്തീൻ എം.എൽ.എ പറഞ്ഞു. കേരള ജേർണലിസ്റ്റ് യൂണിയൻ കുന്നംകുളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയ ആദര പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലാ പ്രസിഡണ്ട് ജയപ്രകാശ് ഇലവന്ദ്ര അദ്ധ്യക്ഷനായി. സെക്രട്ടറി അജ്മൽ ചമ്മന്നൂർ, ജില്ലാ ജോ. സെക്രട്ടറി വാസു മാസ്റ്റർ, അംഗങ്ങളായ വിഷ്ണു, ബിനേശ് കീഴൂർ തുടങ്ങിയവർ പങ്കെടുത്തു.