പാവറട്ടി : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മുല്ലശ്ശേരി മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ കടയടപ്പ് സമരവും അഞ്ച് കേന്ദ്രങ്ങളിൽ നിരാഹാരസമരവും സംഘടിപ്പിച്ചു. മുല്ലശ്ശേരി സെന്ററിൽ സമരം കെ.ആർ പോൾ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് വിൽഫി എടക്കളത്തൂർ അദ്ധ്യക്ഷത വഹിച്ചു. സമാപന യോഗം സ്റ്റേറ്റ് കൗൺസിൽ അംഗം പി. കെ അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
വെങ്കിടങ്ങ് : വെങ്കിടങ്ങ് മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ കടയടപ്പ് സമരവും നിരാഹാര സമരവും പ്രസിഡണ്ട് പി. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജെയ്ക്ക് വടക്കൻ അദ്ധ്യക്ഷത വഹിച്ചു. വൈകീട്ട് സമാപന യോഗം വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് ചാന്ദിനി വേണു ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ബെന്നി ആന്റണി അദ്ധ്യക്ഷത വഹിച്ചു. അഞ്ച് കേന്ദ്രങ്ങളിലാണ് സമരം സംഘടിപ്പിച്ചത്.
പെരുവല്ലൂർ : പെരുവല്ലൂർ മേഖല വ്യാപാരി വ്യവസായി എകോപന സമിതിയുടെ നേതൃത്വത്തിൽ വ്യാപാരികൾ കടകൾ അടച്ച് നിരാഹാരസമരം നടത്തി. പ്രസിഡണ്ട് ജിന്റോ തേറാട്ടിൽ ഉദ്ഘാടനം ചെയ്തു. വി.വി.അമൃതൻ അദ്ധ്യക്ഷത വഹിച്ചു.
പറപ്പൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പറപ്പൂർ യൂണിറ്റ് കടയടച്ച് ഉപവാസ സമരം മൂന്ന് സ്ഥലങ്ങളിലായി നടന്നു. പറപ്പൂർ മാർക്കറ്റിന് മുൻവശം നടന്ന ഉപവാസം സംസ്ഥാന കൗൺസിൽ അംഗം പി.പി.ജോണി ഉദ്ഘാടനം ചെയ്തു. പറപ്പൂർ സെന്ററിൽ സി.ടി ഡേവീസും ഗ്രാമീൺ ബാങ്കിന് മുൻവശം നടന്ന സമരം ഗ്രാമ പഞ്ചായത്ത് അംഗം ഷീന വിൻസനും ഉദ്ഘാടനം ചെയ്തു.
പൂവ്വത്തൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പൂവത്തൂർ യൂണിറ്റ് ബസ് സ്റ്റാന്റിൽ ഉപവാസ സമരം നടത്തി. മൂന്ന് കേന്ദ്രങ്ങളിൽ നടന്ന സമരം അസോസിയേഷൻ യൂണിറ്റ് പ്രസിഡണ്ട് ടി.ആർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.എഫ്.ലാൻസൻ അദ്ധ്യക്ഷത വഹിച്ചു.
പാവറട്ടി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാവറട്ടി യൂണിറ്റ് അഞ്ച് കേന്ദ്രങ്ങളിൽ ഉപവാസ സമരം നടത്തി. യൂണിറ്റ് പ്രസിഡണ്ട് എ.ജെ വർഗീസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് രക്ഷാധികാരി സി.എൽ റാഫേൽ അദ്ധ്യക്ഷത വഹിച്ചു.